ബാലരാമപുരം: ടിക് ടോക് വഴി പരിചയപ്പെട്ട പതാന്നാലുകാരിയായ സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മുടവൂർപ്പാറ കൂടല്ലൂർ പരുത്തിമഠം തണ്ണിയത്ത് വിളാകം വീട്ടിൽ രഞ്ചിത്ത് (23) ആണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശാനുസരണം നരുവാമൂട് സി.ഐ ധനപാലൻ, എസ്.ഐ പത്മചന്ദ്രൻ നായർ, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ പ്രദീപ്കുമാർ, സി.പി.ഒ മാരായ ഷിജുലാൽ, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.