നെടുമങ്ങാട് :പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി കച്ചേരിനടയിലെ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻറ് എസ്.ആർ ഷൈൻ ലാൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കവിരാജിന്റെ അദ്ധ്യക്ഷതയിൽ എൽ.എസ്.ലിജു സ്വാഗതവും എം.മനീഷ് നന്ദിയും പറഞ്ഞു.പൗരത്വ ബില്ലിനെതിരെ എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.വിഷ്ണു.ജി.എസ് ഉദ്ഘാടനം ചെയ്തു.അബ്നാഷ് അസീസ് അദ്ധ്യക്ഷത വഹിച്ചു.എൽ.എസ് ലിജിൻ,ജസീർ ജെ.എസ്, അനൂപ്,രാജീവ് എന്നിവർ സംസാരിച്ചു.