തിരുവനന്തപുരം : നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറേണ്ടത് ഓരോ ഭാരതിയന്റേയും ധർമ്മമാണെന്ന് മഹാരാഷ്ട്രയിലെ കോലാപ്പൂർ കനേരി ശ്രീക്ഷേത്ര സിദ്ധഗിരി മഠാധിപതി സ്വാമി അദൃശ്യകാട് സിദ്ധേശ്വര. വൈദ്യമഹാസഭ മഹാസമ്മേളനത്തിൽ നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയായിരുന്നു. മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷതവഹിച്ചു. ചാണ്ടിഉമ്മൻ ആശംസാപ്രസംഗം നടത്തി. ഡോ. എൻ. ഗോപാല കൃഷ്ണൻ, കരിങ്ങന്നൂർ പ്രഭാകരൻ വൈദ്യർ, തലക്കുളം വേലപ്പൻ ആശാൻ, ഡോ. രവി എം.നായർ, കെ.എൻ. വാസുദേവൻ വൈദ്യർ, കോട്ടയം രാമകൃഷ്ണൻ ഗുരുക്കൾ, തീർത്ഥ ഗാട്ടിയ വൈദ്യ (ഒറീസ), ബിജു കാരക്കോണം, ചരിത്രമാളിക ടി.എസ്. അഭിലാഷ്കുമാർ, മലപ്പുറം സിദ്ദിഖ് വൈദ്യർ, കാഞ്ഞങ്ങാട് എസ്. മോഹൻ, യോഗാചാര്യ ശ്രീകണ്ഠൻ നായർ, സിസ്റ്റർ എലിസബത്ത് കുപ്പോഴയ്ക്കൽ എന്നിവർക്ക് ശ്രേഷ്ഠസേവ, വൈദ്യ പ്രതിഭ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പാരമ്പര്യ വൈദ്യവും അറിവുകളും സമൂഹത്തിൽ എത്തിക്കുന്നതിൽ മികച്ച സേവനം നടത്തുന്ന മഹാത്മാദേശ സേവ ട്രസ്റ്റ് - വടകര, ശാന്തിഗ്രാം - ചപ്പാത്ത്, മിത്രനികേതൻ - വെള്ളനാട്, ആയുഷ്യ - ചങ്ങനാശ്ശേരി എന്നീ സംഘടനകൾക്ക് വിശിഷ്ടസേവാ പുരസ്കാരങ്ങൾ സ്വാമി അദൃശ്യകാട് സിദ്ധേശ്വര വിതരണം ചെയ്തു.