നെടുമങ്ങാട് : നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന യൂണിറ്റ് ഓഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനവും ക്ഷീരകർഷക സംഗമവും 17ന് രാവിലെ 8ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി കെ.രാജു ഉദ്‌ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാനും ബ്ലോക്ക് പ്രസിഡന്റുമായ ബി.ബിജു അറിയിച്ചു.കന്നുകാലി പ്രദർശനം, കാർഷിക ഉത്പന്ന വിപണനം,കർഷകരെ ആദരിക്കൽ,എക്സിബിഷൻ,ക്ഷീരവികസന സെമിനാർ,സമ്മാനദാനം എന്നിവ നടക്കും.സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ,കെ.എസ്.ശബരിനാഥൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു,നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.രാജൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.