ബാലരാമപുരം:ഫ്രാബ്സ് പൊലീസ് മീറ്റും കലണ്ടർ പ്രകാശനവും നാളെ വൈകിട്ട് 4ന് മംഗലത്തുകോണം കാട്ടുനടദേവീക്ഷേത്രവക എസ്.എൻ ആ‌ഡിറ്റോറിയത്തിൽ നടക്കും.റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകൻ ഐ.പി.എസ് ഫ്രാബ്സ് 2020 കലണ്ടർ പ്രകാശനം ചെയ്യും.ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.ബാലരാമപുരം സി.ഐ ജി.ബിനു പൊലീസ് മീറ്റ് ഉദ്ഘാടനം ചെയ്യും.മുതിർന്ന പൗരൻമാരെ ആദരിക്കലും മുഖ്യപ്രഭാഷണവും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ്.അനിൽകുമാർ നിർവഹിക്കും.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് ആമുഖപ്രസംഗം നടത്തും.പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ് വിശദീകരിക്കും.ബാലരാമപുരം എസ്.ഐ വിനോദ് കുമാർ,പുനർജനി സേവാകേന്ദ്രം പ്രസിഡന്റ് ഷാസോമസുന്ദരം,​പെരിങ്ങമല ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് കെ.രവീന്ദ്രൻ,​എസ്.സി.എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ സി.കെ.മനോഹരൻ,​വനിതാഫോറം കൺവീനർ പി.ആർ.സുനി,​യൂത്ത് ക്ലബ് കൺവീനർ സ്വാതി ശ്രീനിവാസൻ,​ആട്ടോ ക്ലബ് പ്രസിഡന്റ് കെ.വി.രമണൻ എന്നിവർ സംസാരിക്കും.കാട്ടുനട റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ഗിരീശൻ സ്വാഗതവും സെക്രട്ടറി ആർ.ശ്രീരാഗ് നന്ദിയും പറയും.