തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രവർത്തക സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ പി.ടി. മന്മദൻ പഠനക്ളാസ് നയിക്കും. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് സംഘടനാസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് സ്വാഗതം പറയും. യൂണിയൻ ഡയറക്ടർ ബോർഡംഗങ്ങളായ കടകംപള്ളി സനൽ, കരിക്കകം സുരേഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, യൂത്ത് മൂവ്മെന്റ് കോ ഒാർഡിനേറ്റർ അരുൺ അശോക്, യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. യൂണിയൻ പരിധിയിലുള്ള ശാഖകളിലെ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഉച്ചയ്ക്ക് 2ന് മുൻപായി എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അഭ്യർത്ഥിച്ചു.