തിരുവനന്തപുരം: വിവധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് ട്രാൻ. എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ നാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

എ.ബി. അനിൽകുമാർ അദ്ധ്യക്ഷനായി. കേരള മഹിളാസംഘം ജില്ലാ പ്രസിഡന്റ് രാഖി രവികുമാർ, ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ നേതാക്കളായ നിർമ്മല കുമാർ, പി.എസ് നായിഡു, യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.ആർ ബിജു, വി. വേണുഗോപാൽ, എം. ജി. രാഹുൽ, സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, എം.രാധാകൃഷ്ണൻ നായർ, എം.ശിവകുമാർ, കുര്യാത്തി മോഹനൻ, സി.എസ് അനിൽ, എസ്.ജെ പ്രദീപ്, എം.ടി ശ്രീലാൽ, സ്മിത, ദീപ, സന്ധ്യ മോൾ, അരുൺകുമാർ, ഹരികുമാർ ശർമ്മ, ശ്യാംദാസ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.