ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർത്ഥികൾ (2015 അഡ്മിഷൻ), പഞ്ചവത്സര നിയമ വിദ്യാർത്ഥികൾ (2013 അഡ്മിഷൻ) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും ഇന്റേണൽ മാർക്ക് 10 ൽ കുറവുളളവർക്കും ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രം അപേക്ഷിക്കാം. ഒരു പേപ്പറിന് 525 രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100 രൂപ അടയ്ക്കണം. ഇതിൽ 105 രൂപ സർവകലാശാല ഫണ്ടിൽ (കെ.യു.എഫ്) അടയ്ക്കണം. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള നിശ്ചിത അപേക്ഷാഫോറം പ്രിൻസിപ്പലിന്റെ അനുമതിയോടെ ജനുവരി 10 നോ അതിനുമുമ്പോ സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
സർവകലാശാല പഠന വിഭാഗങ്ങളിൽ (സി.എസ്.എസ്) 16 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകളിൽ എം.ബി.എ, ജർമൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നിവ ഒഴികെയുളള എല്ലാ പി.ജി പരീക്ഷകളും ജനുവരി 3 ലേക്ക് മാറ്റി.
പരീക്ഷാഫലം
എം.ടെക് കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് (2017 - 2019), എംഫിൽ ഹിസ്റ്ററി (2018 - 2019 ബാച്ച്) (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബി.ടെക് റഗുലർ (യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം) (2013 സ്കീം), മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2013 സ്കീം) എന്നീ ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.VII)ഡിസംബർ 16 മുതൽ 19 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
ത്രിദിന ദേശീയ സെമിനാർ
സർവകലാശാല സംഗീത വകുപ്പിന്റെ ആഭിമുഖ്യത്തിൽ 17, 18, 19 തീയതികളിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 'സംഗീതത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംഗീത ശാഖകളുടെ തനതായ സവിശേഷതകളെ പ്രതിപാദിക്കുന്നതിലൂടെ വിദ്യാർത്ഥികളെ സംഗീതത്തിന്റെ സൈദ്ധാന്തിക - പ്രായോഗിക തലങ്ങളെ പരചയപ്പെടുത്തുക എന്നതാണ് സെമിനാർ ലക്ഷ്യം വയ്ക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം 17 ന് രാവിലെ 10 മണിക്ക് സേതുപാർവതി ഭായ് ഓഡിറ്റോറിയത്തിൽ പ്രോ - വൈസ് ചാൻസലർ പ്രൊഫ.(ഡോ.)പി.പി. അജയകുമാർ നിർവഹിക്കും. 19 ന് നടക്കുന്ന സമാപന ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ.(ഡോ.)സി.ആർ പ്രസാദ്, സിൻഡിക്കേറ്റ് അംഗം അഡ്വ.കെ.എച്ച്.ബാബുജാൻ എന്നിവർ പങ്കെടുക്കും.