തിരുവനന്തപുരം: പേട്ട ഡിസ്പെൻസറി കെട്ടിടത്തിന് മുകളിൽ പുതുതായി നി‌ർമ്മിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം 16ന് വൈകിട്ട് 6ന് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിക്കും. വികസനകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ് സിന്ധു, ആരോഗ്യകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, മരാമത്ത്കാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, നഗരാസൂത്രണ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, നികുതി-അപ്പീൽകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി ജ്യോതിഷ്, വിദ്യാഭ്യാസ-കായികകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, ബി.ജെ.പി നേതാവ് എം.ആർ ഗോപൻ, നഗരസഭ സെക്രട്ടറി ദീപ എൽ.എസ്, ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ്, ഡിസ്പെൻസറി ചെയർമാൻ ഡോ. സി. ശ്രീവർദ്ധനൻ തുടങ്ങിയവർ സംസാരിക്കും. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ സ്വാഗതവും കോർപ്പറേഷൻ എൻജിനിയർ എ. മുഹമ്മദ് അഷ്റഫ് നന്ദിയും പറയും.