കാട്ടാക്കട:പൗരത്വ ഭേദഗതി ബില്ലിനെതിരെ കാട്ടാക്കടയിൽ വൻ പ്രതിക്ഷേധ പ്രകടനം. പൂവച്ചൽ മേഖല മഹല്ലിലെ വിശ്വാസികൾ ആണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജംഇത്തുൽ ഉലമ കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെയും മഹല്ലുകളും ജമാഅത്ത് ഫെഡറേഷൻ അംഗങ്ങളും കാട്ടാക്കട മസ്ജിദിന്റെ മുന്നിൽ നിന്നും ടൗണിലേക്ക് പ്രകടനമയെത്തി. ദക്ഷിണ കേരള നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് ഫിറോസ്‌ഖാൻ ബാഖവി പ്രതിഷേദ സമരം ഉദ്‌ഘാടനം ചെയ്തു. കാട്ടാക്കട ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് സാജിദ് അൽ ബദ്‌രി, കിള്ളി ജുമാ മസ്ജിദ് ചീഫ് ഇമാംസ്വാദിഖ് മന്നാനി എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിൽ നൂറു കണക്കിന് മതപണ്ഡിതമാരും യുവാക്കളും പങ്കെടുത്തു.