തിരുവനന്തപുരം:പൗരത്വ ബില്ല് ഇന്ത്യൻ ജനാധിപത്യം തകർക്കുമെന്ന് മന്ത്റി എ.കെ. ശശീന്ദ്രൻ.വിഴിഞ്ഞത്ത് എൻ.സി.പി ജില്ലാ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് നന്ദിയോട് ബി. സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വർക്കിംഗ് കമ്മി​റ്റിയംഗം അഡ്വ.വർക്കല രവികുമാർ,പി.കെ.രാജൻ മാസ്​റ്റർ,എം.ആലിക്കോയ,മാത്യൂസ് ജോർജ്ജ്,കടകംപള്ളി സുകു, ആറാലുംമൂട് മുരളീധരൻ നായർ, രാധാകൃഷ്ണക്കുറുപ്പ്,ഇടക്കുന്നിൽ മുരളി, ആർ.എസ്. സുനിൽകുമാർ,വി.പത്മകുമാർ, ആർ. ലീലാമ്മ,കാരയ്ക്കമണ്ഡപം രവി, രാജാജി അജയകുമാർ,ചന്ദ്രകുമാർ,സി.അജികുമാർ,ലോയിഡ് തുടങ്ങിയവർ സംസാരിച്ചു.