തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നതിന് കണ്ടന്റ് എഡിറ്റർമാരുടെ പാനൽ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. കണ്ടന്റ് ജനറേഷനിലും എഡിറ്റിംഗിലും പരിചയം വേണം. ജേർണലിസത്തിൽ അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവർക്കും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിന്റെ തെളിവ് ഹാജരാക്കണം. പ്രതിമാസം 15400 രൂപയാണ് പ്രതിഫലം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും ഒരു സെറ്റ് പകർപ്പും സഹിതം 20ന് തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി. ആർ.ഡി ഡയറക്‌ട്രേറ്റിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.