തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നൽകിയ കേസുകൾ മജിസ്ട്രേറ്റ് ദീപാ മോഹൻ പിൻവലിച്ചു. ഹൈക്കോടതി ഇടപടെലിനെ തുടർന്ന് പ്രശ്നം ഒത്തുതീർപ്പായ സാഹചര്യത്തിലാണ് ഇത്.
നേരത്തെ ബാർ അസോസിയേഷൻ ഭാരവാഹികൾ മജിസ്ട്രേറ്റിനോട് ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് കേസുകൾ പിൻവലിക്കാൻ മജിസ്ട്രേറ്റും തീരുമാനിച്ചത്.
പ്രതിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് റോഡപകടകേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടിയാണ് ബാർ അസോസിയേഷനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ. പി. ജയചന്ദ്രൻ, പാച്ചല്ലൂർ ജയകൃഷ്ണൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരുന്നത്.