ലണ്ടൻ : യൂറോപ്പ ലീഗ് ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഡച്ച് ക്ളബ് എ. ഇസഡ് അൽക്മാറിനെ 4-0 ത്തിനാണ് യുണൈറ്റഡ് കീഴടക്കിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 58, 64 മിനിട്ടുകളിലായി ഗ്രീൻവുഡ് രണ്ട് ഗോളുകൾ നേടി. 53-ാം മിനിട്ടിൽ ആഷ്‌ലിയംഗാണ് ആദ്യഗോൾ നേടിയത്. 62-ാം മിനിട്ടിൽ യുവാൻ മാട്ടയും സ്കോർ ചെയ്തു. ഇതോടെ ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമന്മാരായി മാഞ്ചസ്റ്റർ പ്രീക്വാർട്ടറിലെത്തി.
മറ്റൊരു മത്സരത്തിൽ സ്റ്റാൻഡാർഡ് ലീഗയോട് 2-2ന് സമനില വഴങ്ങിയെങ്കിലും ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ ഗ്രൂപ്പ് എഫിലെ ഒന്നാമന്മാരായി പ്രീക്വാർട്ടിലെത്തി.