പാറശാല : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സി.പി.എം പാറശാല ഏരിയ കമ്മിറ്റി പാറശാല പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി കടകുളം ശശി അദ്ധ്യക്ഷത വഹിച്ചു. പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ബിജു, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. ബിനു, അഡ്വ. എസ്. അജയകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് എന്നിവർ സംസാരിച്ചു.