cpm

കാട്ടാക്കട:പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം.കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റംഗം കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഐ.സാജു അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ഏരിയാ സെക്രട്ടറി ജി.സ്റ്റീഫൻ,ലോക്കൽ സെക്രട്ടറി സെക്രട്ടറി ജെ.ബീജു, പൂവച്ചൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.രാമചന്ദ്രൻ,എസ്.വിജയകുമാർ, പി. എസ്.പ്രഷീദ്‌,കെ.ഗിരി,കെ.അനിൽകുമാർ,ടി.സനൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വനിതാ സംഘടനകൾ ഉൾപ്പടെയുള്ളവർ പ്രതിഷേധ മാർച്ചിലും ധർണയിലും പങ്കെടുത്തു.