മലയിൻകീഴ് : കരമന ആറിൽ പേയാട് കാവടിക്കടവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അൻപത് വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.ഇന്നലെ വൈകുന്നേരം 5 മണിയോടെ കുളിക്കടവിലെത്തിയവരാണ് മൃതദേഹം കണ്ടത്.കാവടിക്കടവിൽ നിർമ്മാണം നടക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷന് സമീപത്തെ പാറക്കൂട്ടങ്ങൾക്കിടയിലാണ് മൃതദേഹം കിടന്നത്. മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. .