തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിലെ ദേശീയ ആയുർവേദ സെമിനാറിന്റെ സമാപനസമ്മേളനം ആരോഗ്യ സർവകലാശാല പ്രൊ-വൈസ് ചാൻസലർ ഡോ.എ. നളിനാക്ഷൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. എം.ഡി ഡോ. ജെ. ഹരീന്ദ്രൻനായർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. ശ്രീജിത്ത് സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ റിട്ട. പ്രൊഫ. ഡോ.ജി.ആർ. ബാഹുലേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. സെമിനാറിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി. ഒാർഗനൈസിംഗ് സെക്രട്ടറി ഡോ.കെ. സുന്ദരൻ, വൈസ് പ്രിൻസിപ്പൽ ഡോ. രജനി എ. നായർ എന്നിവർ സംസാരിച്ചു. പങ്കജകസ്‌തൂരി ഗ്രൂപ്പ് ഡയറക്ടർ ഡോ. കസ്‌തൂരി നായർ എ. സ്വാഗതവും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ. പ്രസന്നകുമാർ നന്ദിയും പറഞ്ഞു.