tea
photo

തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ മിനിമം കൂലി ഉയർത്തി . 2019 ജനുവരി ഒന്നു മുതലാണ് നിലവിൽ ലഭിച്ചുകൊണ്ടിരുന്ന കൂലിക്കു പുറമെ 52 രൂപയുടെ വർദ്ധനവ്. 2019 ഫെബ്രുവരി മുതൽ 50 രൂപ നേരത്തെ ഇടക്കാലാശ്വാസം അനുവദിച്ചിരുന്നു.

2019 ജനുവരിയിൽ ഒരു മാസത്തെ 52 രൂപയും, ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ രണ്ടു രൂപയും കുടിശ്ശിക തൊഴിലാളികൾക്കും ലഭിക്കും. 2020 ജനുവരി , ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുടിശിക കൊടുത്തു തീർക്കും . ഇടക്കാലാശ്വാസമായി മുൻപ് 50 രൂപ നിർദ്ദേശിച്ചതും ഇന്നലെ നടന്ന പി.എൽ.സി യോഗത്തിൽ 52 രൂപ വർധിപ്പിക്കണമെന്ന നിർദ്ദേശം വച്ചതും തൊഴിൽ വകുപ്പ് മന്ത്രിയാണ്. തീരുമാനം നടപ്പാക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.