grand-mother

ചെന്നൈ : മാതാപിതാക്കൾ അറിയാതെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിറ്റ മുത്തശ്ശി അറസ്റ്റിലായി. തമിഴ്നാട്ടിൽ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസുള്ള പേരക്കുട്ടികളെ 20,000 രൂപയ്ക്കു വിറ്റ മുത്തശ്ശി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്. കൂലിത്തൊഴിലാളിയായ പിതാവിനേയും മനോദൗർബല്യമുള്ള മാതാവിനേയും അറിയിക്കാതെയാണ് കുട്ടികളെ വിറ്റതെന്നും സാമ്പത്തിക പ്രയാസം നേരിട്ടതിനാലാണ് ഇങ്ങനെ ചെയ്തതെന്നും മുത്തശ്ശി പൊലീസിൽ മൊഴി നൽകി.

പെൺകുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയിൽ നിന്നു മോചിപ്പിച്ച് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് കൈമാറി.

കഴിഞ്ഞ നവംബർ ഇരുപതിനാണ് കുട്ടികളെ കാണാതായത്. ഇടനിലക്കാരൻ മുഖേന ഓരോ കുട്ടിക്കും പതിനായിരം രൂപ വീതം വാങ്ങിയാണ് വില്പന നടത്തിയത്. രഹസ്യ വിവരത്തെതുടർന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ്

കുട്ടികളെ കണ്ടെത്തിയത്.