വിഴിഞ്ഞം: സ്ത്രീയുടെ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ കോട്ടപ്പുറം സ്വദേശി ഗ്രിഫിനെ (20) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലു മണിക്കായിരുന്നു സംഭവം. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി തന്ത്രപരമായി പ്രതിയെ മടക്കി അയച്ചു. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.