കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ വല്ലൂർ അംഗൻ വാടി കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജി.ബാബുകുട്ടൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.പഞ്ചായത്തംഗം ജി.എൽ.അജീഷ്,അംഗൻവാടി ടീച്ചർ അനിത,ജനകീയ കമ്മിറ്റി കൺവീനർ രതീഷ് വല്ലൂർ,ചെയർമാൻ വല്ലൂർ രാജീവ്,ആർ.സതീഷ്,ശശിധരൻ നായർ,സജീവ്,ഗോപിനാഥൻപിള്ള, മണികുട്ടൻ എന്നിവർ പങ്കെടുത്തു.