dulkkufili

കല്ലമ്പലം: വർക്കല റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷന് സമീപം സ്കൂട്ടറിൽ കാറിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. വടശ്ശേരിക്കോണം മുസ്ലീം പള്ളിക്ക് എതിർവശം ഷിഫാ മൻസിലിൽ ദുൽക്കുഫിലി (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സഹദൂനത്തിനെ (55) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. മുത്താനയുള്ള മകളുടെ വീട് സന്ദർശിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങവേ എതിർ ദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദുൽക്കുഫിലിയെ രക്ഷിക്കാനായില്ല. മർതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വടശ്ശേരിക്കോണം ജുമാ മസ്ജിദ് കബറസ്ഥാനിൽ കബറടക്കി. മക്കൾ: ഷെമി, ഷിഫ. മരുമക്കൾ: മുഹമ്മദ്‌ ഫാമി, ഗുലാബ്.

ചിത്രം: ദുൽക്കുഫിലി