കിളിമാനൂർ:ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 22 മുതൽ 29 വരെ നടക്കും.എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് വിഷ്ണു സഹസ്രനാമജപം, 7ന് ഭാഗവത പാരായണം, 8.30ന് പ്രഭാത ഭക്ഷണം, 9ന് പാരായണം, ഉച്ചയ്ക്ക് ഒന്നിന് ഉച്ചഭക്ഷണം, 2ന് പാരായണം, വൈകിട്ട് 6.30ന് ക്ഷേത്ര ദീപാരാധന, 7ന് പ്രഭാഷണം.