തിരുവനന്തപുരം:പി.എം.ജി മോഡൽ ഫിനിഷിംഗ് സ്കൂളിൽ റോബോട്ട് നിർമ്മിക്കുന്നതിനാവശ്യമായ പ്രോഗ്രാമിംഗ്, അസംബ്ലിംഗ്, ഹാർഡ്‌വെയർ ഡിസൈനിംഗ് എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.30 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.താത്പര്യമുള്ളവർക്ക് ക്രിസ്മസിന് സാന്റാ റോബോട്ടിനെ നിർമ്മിക്കുന്നതിനാവശ്യമായ സാമഗ്രികൾ പണം അടച്ച് സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2307733, 8547005050.