തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം പാളയം ശാഖയുടെയും വനിത സംഘത്തിന്റെയും വാർഷിക പൊതുയോഗവും യൂത്ത്മൂവ്മെന്റ്, കുടുംബയോഗം എന്നിവയുടെ രൂപീകരണവും ഇന്ന് രാവിലെ 10ന് വഴുതക്കാട് ശർമാജി ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ബി. അമ്പിളി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.ബി. രമേഷ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. രാധ.എൻ വനിതാസംഘത്തിന്റെ റിപ്പോർട്ടും ശാന്ത.വി കണക്കും അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ ദേവരാജൻ മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സംഘടന സന്ദേശവും നൽകും. ആനാവൂർ മുരുകൻ ആത്മീയ പ്രഭാഷണം നടത്തും.നേതാക്കളായ അരുൺ കുമാർ ആർ.പി, ആശ രാജേഷ് തുടങ്ങിയവർ സംസാരിക്കും.യൂണിയൻ കൗൺസിലർ സി.എസ് പ്രദീപ്കുമാ‌ർ സ്വാഗതവും ഉദയകുമാരി കെ.എസ് നന്ദിയും പറയും.