തിരുവനന്തപുരം:ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ സമിതി ഒരു മാസമായി നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ സമാപനവും ഉപഭോക്തൃദിന സമ്മേളനവും 22ന് വൈകിട്ട് 5ന് പുളിമൂട് ജംഗ്ഷന് സമീപം പി ആൻഡ് ടി ഹൗസിൽ നടക്കും.വി.എസ് ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് വി.ശാന്താറാം അദ്ധ്യക്ഷത വഹിക്കും.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,കൗൺസില‌ർമാരായ ഐ.പി.ബിനു,ആർ.സുരേഷ്, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ് റാണി,ഡി.വേണുഗോപാൽ,വി.ജ്യോതി,എൻ.രാജൻ,അമരവിള തങ്കയ്യൻ തുടങ്ങിയവർ സംസാരിക്കും.