ആറ്റിങ്ങൽ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി.അഡ്വ.ബി സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ക്ലബ് മുഖ്യ രക്ഷാധികാരി അഡ്വ.സി.ജെ.രാജേഷ്‌കുമാർ, സി.പി.എം ഏരിയ സെക്രട്ടറി എസ് ലെനിൻ,ആറ്റിങ്ങൽ സി.ഐ വി.വി.ദിപിൻ എന്നിവർ സംസാരിച്ചു.ഇന്ന് രാത്രി 9ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,സിനി ആർട്ടിസ്റ്റും കേരളം ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായ ബിനീഷ് കോടിയേരി, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് എന്നിവർ പങ്കെടുക്കും.