agriculture

ബാലരാമപുരം: സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പച്ചക്കറി വികസന പദ്ധതിയുടേയും വിജ്ഞാന വ്യാപനപദ്ധതിയുടേയും ഭാഗമായുള്ള പുരസ്കാരങ്ങൾ ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്കും പൂങ്കോട് എസ്.വി.എൽ.പി.എസ്സും ഏറ്റുവാങ്ങി. പ്രീവൈഗ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാറാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം ബാങ്ക് പ്രസിഡന്റ് അഡ്വ.എ. പ്രതാപചന്ദ്രനും വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം പൂങ്കോട് എസ്.വി.എൽ.പി.എസ്സിലെ കുട്ടികളും അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം എസ്.ബി. ഷൈലയും കൃഷി അസിസ്റ്റൻഡിനുള്ള പുരസ്കാരം പള്ളിച്ചൽ കൃഷിഭവനിലെ ആർ. രാജേഷ് കുമാറും ഏറ്റുവാങ്ങി.