march

ബാലരാമപുരം:പൗരത്വനിയമഭദഗതിബില്ലിനെതിരെ ബാലരാമപുരം പ്രദേശത്തെ അഞ്ച് ജമാ അത്തുക്കളുടെ നേത്യത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ആറാലുംമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ബാലരാപുരം വിഴിഞ്ഞം റോഡിൽ സമാപിച്ചു. സമാപനയോഗത്തി ഇമാമുമാരായ അബ്ദുൾ റഹീം അൽ കൗസരി,​ പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി,​ അൽ ഹാമിദ് ബാഖവി,​ അബ്ദുൽ ഹക്കീം റഷാദി, ഷഹീർ സഖാഫി,​കോ – ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ എം.എം. നൗഷാദ്,​ജെ.എം.സുബൈർ,​ഹാഫിളുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.ബാലരാമപുരം ടൗൺ,​വലിയപള്ളി,​എരുത്താവൂർ,​ ആറാലുംമൂട്,​വഴിമുക്ക് ജമാ അത്തുകളുടെ നേത്യത്വത്തിൽ ആയിരുന്നു പ്രതിഷേധറാലിയും സമ്മേളനവും സംഘടിപ്പിച്ചത്.