ആറ്റിങ്ങൽ: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആലംകോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടന്നു.ആലംകോട് പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലിക്ക് ചീഫ് ഇമാം ഷിഹാബുദ്ധീൻ ഫൈസി,പ്രസിഡന്റ് അഡ്വ. നാസിമുദ്ധീൻ,ജനറൽ സെക്രട്ടറി ഷാജഹാൻ,ജോയിൻ സെക്രട്ടറി ഷംസുദീൻ, ട്രഷറർ വഹാബ് മാളിയേക്കട പരിപാലന സമിതി അംഗങ്ങളായ എം എച്ച് അഷറഫ് ആലംകോട്,എ എം എസ് സലീം,അജാസ്,സജാദ് മുഹമ്മദ്,അഡ്വ.മുഹ്‌സിൻ തുടങ്ങിയവർ നേതൃത്വം നൽകി.റാലി ആലംകോട് ജംഗ്ഷൻ ചുറ്റി പള്ളിയങ്കണത്തിൽ സമാപിച്ചു.