ആറ്റിങ്ങൽ:അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യകൃഷി ആരംഭിച്ചു.സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഇണ്ടിളയപ്പൻ ക്ഷേത്രത്തിനു പുറകുവശത്തുള്ള പണ്ടാരക്കുളത്തിലാണ് ആറ്റിങ്ങൽ നഗരസഭയുടെ സഹകരണത്തോടെ കട്ല, രോഹു,ഗ്രാസ് കാർപ്പ് എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് പദ്ധതി ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗൺസിലർ ഗായത്രീദേവി,സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് ടി.ടി.അനിലാറാണി എന്നിവർ പങ്കെടുത്തു.