img

വർക്കല: നീർചാലുകളുടെ ജനകീയത വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കല്ലണയാറിലെ നീർച്ചാലിൽ അഡ്വക്കേറ്റ് വി. ജോയി എം.എൽ.എ നിർവഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ് വളണ്ടിയർമാർ, പൊതുപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജലസ്രോതസുകളുടെ പുനർജീവനം ലക്ഷ്യമിട്ട് ഹരിത കേരള മിഷൻ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതി ലക്ഷ്യമിടുന്നത് നീർച്ചാലുകളുടെയും തോടുകളുടെയും പുനരുദ്ധാരണമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മുഹമ്മദ് ഇക്ബാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനക്കുറുപ്പ്, കുട്ടപ്പൻതമ്പി, ബീന, രജനി പ്രേംജി, സെക്രട്ടറി വി സുപിൻ, ജ്യോതി, ഷിജി തുടങ്ങിയവർ സംസാരിച്ചു.