വെഞ്ഞാറമൂട്: കോട്ടകുന്നം സാംസ്‌കാരിക നിലയത്തിൽ സമ്പൂർണ ബീമാഗ്രാമം പ്രഖ്യാപന പരിപാടിക്കിടെ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ രണ്ടംഗ സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കോട്ടകുന്നം സ്വദേശികളായ നീതുഭവനിൽ ഭാസി, വാറുവിള വീട്ടിൽ റൈനു എന്നിവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും നെല്ലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാർ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.