ബാലരാമപുരം: ഹാൻടെക്സ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവെൻഷൻ ബാലരാമപുരത്ത് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് നേതാക്കളായ എൻ.രതീന്ദ്രൻ, ജമീലാപ്രകാശം,പാറക്കുഴി സുരേന്ദ്രൻ,എസ്.ഹരികുമാർ, വെങ്ങാനൂർ പി.ഭാസ്ക്കരൻ,എം.എച്ച്.സലീം,കെ.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.എം.എം.ബഷീർ ചെയർമാനായും പാറക്കുഴി സുരേന്ദ്രൻ ജനറൽ കൺവീനറായും 501 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.