വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് ഇനി മുതൽ ബാങ്ക് അക്കൗണ്ടുകളിൽ മാത്രമേ വേതനം ലഭിക്കുകയുള്ളു. ഗുണഭോക്താക്കൾ റേഷൻകാർഡ്, എസ്.എസ്എൽ.സി ബുക്ക്, ടി.സി, വേതനം കൈപ്പറ്റുന്ന റോൾ നമ്പർ അടങ്ങിയ കാർഡ്, ആധാർ, പാസ് ബുക്ക് എന്നിവയുടെ അസൽ പകർപ്പു സഹിതം 21ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരകണമെന്ന് സെക്രട്ടറി അറിയിച്ചു.