വർക്കല: തോണിപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ഹൃദ്രോഗ നിർണയ മെഡിക്കൽ ക്യാമ്പ് ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല ഉദ്ഘാടനം ചെയ്‌തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമിത്ര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വി. സെൻസി, വി. ബിനു, രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു. ഡോ. പ്രശോഭ്, ഡോ. ജോണി എസ് പെരേര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.