തിരുവനന്തപുരം: നാളുകളായുള്ള ട്രഷറി നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി ട്രഷറി ഡയറക്ടർ ഉത്തരവിറക്കി. ഇതനുസരിച്ച് ഈ മാസം ഏഴ് വരെ സമർപ്പിച്ചതും കെട്ടിക്കിടക്കുന്നതുമായ ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും എല്ലാ ട്രഷറികളും അടിയന്തരമായി പാസാക്കണം. പോസ്റ്റൽ സ്റ്റാമ്പും ഫ്രാങ്കിംഗ് മെഷീനും വാങ്ങുന്നതിനുള്ള പണമിടപാടുകളെയും നിയന്ത്രണത്തിൽ ഒഴിവാക്കി. തപാൽ സ്റ്റാമ്പിന്റെയും ഫ്രാങ്കിംഗ് മെഷീനിന്റെയും പ്രതിസന്ധി കാരണം സെക്രട്ടേറിയറ്റിലടക്കം ഡെസ്‌പാച്ച് സംവിധാനം താറുമാറായിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി തുറന്നുകാട്ടുന്നതാണിത്.