തിരുവനന്തപുരം :നെല്ലിമൂട് പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പ്രാർത്ഥനാ മന്ദിരത്തിൽ സ്വർഗവാതിൽ ഏകാദശി മഹോത്സവം ജനുവരി 2മുതൽ6വരെ നടക്കും.2ന് രാത്രി 7മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ ഒ.രാജഗോപാൽ,എം.വിൻസെന്റ് തുടങ്ങിയവ‌ർ പങ്കെടുക്കും.രാത്രി 9.30ന് ചാക്യാർകൂത്ത് അരങ്ങേറും.3ന് രാവിലെ 10ന് ശ്രീനാരായണ പഠന കൺവെഷനിൽ പൂതംകോട് വേലപ്പൻ വിഷയാവതരണം നടത്തും.രാത്രി 7ന് നൃത്തനൃത്ത്യങ്ങൾ.4ന് രാത്രി 7ന് ഗുരുധർമ്മ പ്രചാരണ വാർഷിക സമ്മേളനം നടക്കും.ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും.രാത്രി 10ന് തിറയാട്ടം,നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 5ന് രാത്രി 7ന് ശ്രീനാരായണ ഗ്രന്ഥശാല വാർഷികസമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് സിനിമാറ്റിക് ഡാൻസ് 6ന് രാത്രി 7ന് നടക്കുന്ന ശ്രീനാരായണധർമ്മ പ്രചാരണ സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.രാത്രി 10ന് കോമഡി ഷോ നടക്കും.7ന് രാവിലെ 4ന് ആറാട്ടോടെ ഉത്സവം സമാപിക്കും.