പാലോട്: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് പാലോട്ട് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബി. ബിജു, ആനാട് ജയൻ, അഡ്വ.എസ്.എം. റാസി, വി. വിജു മോഹൻ, കെ. അനിൽകുമാർ, ഷീബ ഗിരീഷ്, പി. ചിത്രകുമാരി, ദീപ സുരേഷ്, ഷംന നവാസ്, എ.എം. അൻസാരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത് സ്വാഗതവും ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു. നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, ഡി.കെ. മുരളി എം.എൽ.എ എന്നിവർ സമ്മാനദാനം നിർവഹിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങളും കലാ കായിക സംഘടനകളും അണിനിരക്കുന്ന ഘോഷയാത്രയും ഉണ്ടാകും. ഇന്നലെ നടന്ന വോളിബാൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും വനിതാ വിഭാഗത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തും ജേതാക്കളായി. 100 മീറ്റർ ഓട്ടമത്സരത്തിൽ പുരുഷ വിഭാഗത്തിൽ പോത്തൻകോട് ബ്ലോക്കിലെ ധനീഷും വനിതാ വിഭാഗത്തിൽ വെള്ളനാട് ബ്ലോക്കിലെ ആര്യയും വിജയിച്ചു. നേമം ബ്ലോക്കിലെ നൗഫലും പാറശാല ബ്ലോക്കിലെ സ്വപ്‌നമോളും മീറ്റിലെ വേഗമേറിയ താരങ്ങളായി. നീന്തൽ മത്സരങ്ങളിൽ 80 പോയിന്റ് നേടിയ വാമനപുരം ബ്ലോക്ക് പഞ്ചായത്ത്‌ ചാമ്പ്യന്മാരും 31 പോയിന്റ് നേടിയ നെടുമങ്ങാട് മുനിസിപ്പാലിറ്റി റണ്ണേഴ്‌സ്അപ്പുമായി.