നെടുമങ്ങാട്∙ നെട്ടിറച്ചിറ ആലംകോട് സ്വയംഭൂ ശ്രീധർമ്മ ശാസ്താ ക്ഷേത്ര മണ്ഡലചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് 15,16 തീയതികളിൽ പുറത്തെഴുന്നള്ളത്ത് രഥഘോഷയാത്ര നടക്കും.15ന് പുലർച്ചെ 5.45ന് അഭിഷേകം,8ന് പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര.16ന് പുലർച്ചെ 5.45ന് അഭിഷേകം, പൂജ, ആയില്യപൂജ, നാഗർക്ക് നൂറുംപാലും,പാൽപായസ നിവേദ്യവും, 8ന് പുറത്തെഴുന്നള്ളത്ത് രഥഘോഷയാത്ര.17 മുതൽ പതിവ് മണ്ഡലചിറപ്പ് ഉത്സവം തുടരും.25ന് രാവിലെ 5.50ന് മഹാഗണപതിഹോമം,വൈകിട്ട് 5ന് നിത്യപൂജ, 5.15ന് ഐശ്വര്യപൂജ, പുഷ്പാഭിഷേകം,രാത്രി 7.15ന് സാംസ്കാരിക സമ്മേളനം.ട്രസ്റ്റ് പ്രസിഡറ്റ് ആർ.രാജേഷിൻറെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ദേവസ്വംബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാലിനെ ആദരിക്കും.26ന് ഉച്ചയ്ക്ക് 12ന് അന്നദാനസദ്യ,വൈകിട്ട് 6ന് ഡാൻസ്, 7ന് വിമൺസ് കോളജ് കലാകാരികളുടെ നൃത്തവും ഗായകൻ അരവിന്റിന്റെ കരോകെ ഗാനമേളയും.27ന് രാവിലെ 7.30ന് കലശപൂജ, 8.30ന് പൊങ്കാല, 9നും വൈകിട്ട് 5.15നും ധാർമ്മികപ്രഭാഷണം,7ന് ഉരുൾ, 7.15ന് ഭക്തിഗാനസുധ, 7.30ന് താലപ്പൊലിവ്, 9.30ന് ചിറപ്പ് ഉത്സവ സമാപനം,9.45ന് മെഗാഷോ – ചിരിപ്പൂരം, 12ന് പൂത്തിരിമേളം.