കോഴിക്കോട്: പ്രഭാതസവാരിക്കിടെ പൊലീസ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ എസ്.ഐ എൻ.വി. ഷിനോദ് (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ പാലാഴി ഹൈലറ്റ് മാളിന് സമീപമായിരുന്നു സംഭവം. പൊലീസ് ഓർക്കസ്ട്രയിലെ ഗായകനാണ്. പാലാഴി ഹൈസ്‌കൂൾ കുന്ന് റോഡ് ഞാറ്റാൻ പറമ്പിൽ പ്രഭാകരൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ നീന.മകൻ: യദുകൃഷ്ണ.