mercy

അങ്കമാലി: വീടിന്റെ ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുത്ത് താഴേക്കിറങ്ങുകയായിരുന്ന വീട്ടമ്മ ഗോവണിപ്പടിയിൽ നിന്ന് കാൽ വഴുതിവീണ് മരിച്ചു. എളവൂർ ചക്യേത്ത് വീട്ടിൽ ജോസഫിന്റെ ഭാര്യ മേഴ്‌സിയാണ് (68) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മഴപെയ്തപ്പോഴാണ് മേഴ്സി തുണി എടുക്കാനായി ടെറസിലേക്ക് കയറിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുളിയനം മറ്റപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: അജി, സജോ, സിജി. മരുമക്കൾ: നിഞ്ചു, ബനോയ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.