തിരുവനന്തപുരം: ഇലക്ട്രിക്കൽ വിപണന രംഗത്തെ പ്രമുഖരായ ലക്ഷ്‌മി ഇലക്ട്രിക്കൽസിന്റെ 55ാം വാർഷികം ഇന്ന് വൈകിട്ട് 6ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. മേയർ കെ. ശ്രീകുമാർ,​ ആർക്കിടെക്ട് മഹേഷ്,​ സ്വാമി മഹേശ്വരാനന്ദ സരസ്വതി,​ കേരള ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് ഡോ. ബിജു രമേശ്,​ ട്രിവാൻഡ്രം ചേബർ പ്രസിഡന്റ് രവിചന്ദ്രൻ,​ ബിൽഡേഴ്സ് അസോസിയേഷൻ ഇന്ത്യ പ്രസിഡന്റ് സുരേഷ്,​ ക്രെഡായ് പ്രസിഡന്റ് ജയചന്ദ്രൻ,​ ഇലക്ട്രിക്കൽ കൺസൾട്ടന്റ് കൃഷ്‌ണസ്വാമി,​ ലക്ഷ്‌മി ഇലക്ട്രിക്കൽസ് പ്രൊപ്രൈറ്റർ സുരേഷ് എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഇലക്ട്രിക്കൽ വ്യവസായ രംഗത്തെ മുതിർന്ന ആറുപേരെ ആദരിക്കും. തുടർന്ന് രാജേഷ് ചേർത്തലയുടെ നേതൃത്വത്തിൽ സംഗീതസന്ധ്യ അരങ്ങേറും.