ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം പരിഹാരമാകാതെ നീളുന്നു. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) സമരം 14-ാം ദിവസത്തിലേക്ക് കടന്നു. 13-ാം ദിവസത്തെ സത്യാഗ്രഹം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയന്റെ (എ.ഐ.ടി.യു.സി) സത്യാഗ്രഹം ആറാം ദിവസത്തിലേക്ക് കടന്നു. അഞ്ചാം ദിവസത്തെ സമരം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാൽ ഉദ്ഘാടനം ചെയ്തു. ഇന്നലെ അവധി ദിനമായതിനാൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) സമരപ്പന്തലിൽ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.