കുഴിത്തുറ: കന്യാകുമാരി ജില്ലയൊട്ടാകെ നടന്ന ഇരുപത്തി രണ്ട് മോഷണക്കേസുകളിൽ പ്രതികളായ രണ്ടു പേർ പിടിയിൽ. കുറുന്തൻകോട്,കൊടുപ്പകുഴി സ്വദേശി കാർത്തിക് (26),വെള്ളിച്ചന്ത ഈത്തൻകാട് സ്വദേശി വേങ്കടേഷ് (25)എന്നിവരെയാണ് തമിഴ്നാട് സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയോട്ടെക്കെ നടന്ന മോഷണ കേസുകൾ അനേഷിക്കാനായി എസ്.പി ശ്രീനാഥിന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ ഇന്നലെ വൈകിട്ട് സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കരിങ്കൽ ബ‌സ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നാലു പവന്റെ സ്വർണം,ആറ് എൽ.ഈ.ഡി ടിവികൾ, രണ്ട് ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തു.പ്രതികളെ റിമാൻഡ് ചെയ്തു.