nirmal

പാറശാല: നിർമ്മൽ കൃഷ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടത്താനിരുന്ന അദാലത്ത് പരാജയപ്പെട്ടു. നിർമ്മലനും സംഘവും ഹാജരാകാത്തതിനെ തുടർന്നാണിത്. സാമ്പത്തിക കുറ്റാന്വേഷണ കേസുകൾ കൈകാര്യം മധുര ജില്ലാ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ചിട്ടി ഫണ്ട് ഉടമ നിർമ്മലന്റെ സാന്നിദ്ധ്യത്തിൽ നിക്ഷേപകർക്കായി അദാലത്ത് നടത്താൻ തീരുമാനിച്ചത്. അദാലത്തിൽ നേരിട്ട് ഹാജരാകുന്നതിനായി നിക്ഷേപകർക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെങ്കിലും മൂവാരിത്തോളം നിക്ഷേപകർ രാവിലെ തന്നെ മധുര ജില്ലാ കോടതിക്ക് മുന്നിൽ എത്തിയിരുന്നു. നിക്ഷേപകരിൽ പത്തു പേരെ മാത്രമാണ് കോടതിക്കുള്ളിലേക്ക് കടക്കാൻ അനുവദിച്ചത്. തന്റെ ജീവന് ഭീഷണിയുള്ള കാരണത്താൽ നിർമ്മലൻ കോടതിയിൽ ഹാജരാകാൻ തയ്യാറാകുന്നില്ല എന്നാണ് നിർമ്മലന്റെ വക്കീൽ കോടതിയെ അറിയിച്ചത്. ഏറെ താമസിയാതെ തന്നെ നിക്ഷേപകർക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ് നിക്ഷേപകരെ കോടതി ആശ്വസിപ്പിക്കുകയും ചെയ്തു. കോടതി വിവരങ്ങൾ അറിഞ്ഞ് പുറത്തു കാത്ത് നിന്ന ഒരു നിക്ഷേപകൻ ബോധരഹിതനായി. ഇയാളെ പൊലിസ് ആശുപത്രിയിലേക്ക് മാറ്റി.