തിരുവനന്തപുരം: അരുവിക്കര ജല ശുദ്ധീകരണ ശാലകളിലെ നവീകരണ ജോലികൾ പൂർത്തിയായതോടെ അവിടെ നിന്നുള്ള മ്പിംഗ് പുനരാരംഭിച്ചു. 74 എം.എൽ.ഡി പ്ലാന്റ് ഇന്നലെ പുലർച്ചെയും 86 എം.എൽ.ഡി പ്ലാന്റ് ഉച്ചയ്ക്കുമാണ് പ്രവർത്തനം പുനരാരംഭിച്ചത്. അസംസ്‌കൃത റോ വാട്ടർ (അശുദ്ധ ജല)വിഭാഗത്തിലെ രണ്ട് പമ്പുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കി പകരം ഡബിൾ പ്ലേറ്റ് സ്ഥാപിച്ചു. അസംസ‌്‌കൃത വാട്ടർ വിഭാഗത്തിൽ ശേഷിക്കുന്ന രണ്ട് പമ്പുകളാണ് ഇനി പമ്പിംഗിന് ഉപയോഗിക്കുക. ഒന്നരമാസമെടുത്ത് ഈ വിഭാഗത്തിലെ നാല് പമ്പുകളും മാറ്റിയതിനു ശേഷം 750 ബി.എച്ച്.പി ശേഷിയുള്ള രണ്ട് പമ്പുകൾ സ്ഥാപിക്കും. ഇത് ജനുവരിയിലായിരിക്കും. ഇതോടൊപ്പം ശുദ്ധജല വിഭാഗത്തിലെ നിലവിലെ മൂന്ന് പമ്പുകളും ഒഴിവാക്കി പകരം രണ്ട് പുതിയ പമ്പുകളും സ്ഥാപിക്കും. റോ, ശുദ്ധ ജലവിഭാഗങ്ങളിലെ പമ്പുകൾ മാറ്റിസ്ഥാപിക്കുന്നത് ഫെബ്രുവരിയിൽ പൂർത്തിയാകും. മൂന്ന് ഘട്ടങ്ങളാണ് ഇനിയുള്ളത്. ഇതിനായി ജനുവരി 4ന് 86 എം.എൽ.ഡി ജലശുദ്ധീകരണശാല 16 മണിക്കൂറും 11ന് ആറ് മണിക്കൂറും ഫെബ്രുവരി 1ന് 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകൾ 16 മണിക്കൂറും പ്രവർത്തനം നിറുത്തി വയ്ക്കും. 74 എം.എൽ.ഡി ശാലയിൽ നിന്ന് വിതരണം നടക്കുന്ന ഭൂരിഭാഗം മേഖലകളിലും ഇന്നലെ സന്ധ്യയോടെ ജലമെത്തിച്ചു. ഉച്ചയ്ക്ക് പ്രവർത്തനം ആരംഭിച്ച 86 എം.എൽ.ഡി പ്ലാന്റിൽ നിന്ന് വെള്ളമെത്തുന്ന 40 ശതമാനം മേഖലകളിലും രാത്രിയോടെയും വെള്ളമെത്തി. അതേസമയം ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം ഇന്ന് ഉച്ചയോടെ മാത്രമേ സാധാരണ നിലയിലാകൂ.
വെള്ളയമ്പലം വെൻഡിംഗ് പോയിന്റിൽ നിന്ന് നൽകിയ ജലം
ജലസംഭരണ ശേഷി ലോഡ്
5000 ലിറ്റർ 08
10000 ലിറ്റർ 17
8500 ലിറ്റർ 13
6000 ലിറ്റർ 02
2000 ലിറ്റർ 13
7000 ലിറ്റർ 03
18000 ലിറ്റർ 10