നെയ്യാറ്റിൻകര: മഞ്ജരി കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 3ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ കാട്ടാക്കട മുരുകൻ അനുസ്‌മരണ സമ്മേളനം നടക്കും. കെ. ആൻസലൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. രചനാവേലപ്പൻനായർ അദ്ധ്യക്ഷനായിരിക്കും. അയിലം ഉണ്ണിക്കൃഷ്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തും. അഡ്വ.കെ.ആർ. പത്മകുമാർ, മുഖർശംഖ് വിദ്വാൻ നെയ്യാറ്റിൻകര കൃഷ്ണൻ, സുരേഷ് ഒഡേസ തുടങ്ങിയവർ പങ്കെടുക്കും.