തിരുവനന്തപുരം: മുറജപത്തോടനുബന്ധിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി 'ശ്രീപദ്മനാഭം' ദേശീയ കലാമേള കിഴക്കേനടയിൽ ആരംഭിച്ചു. ജനുവരി 14 വരെ നീണ്ടുനിൽക്കുന്ന കലാമേളയിൽ ദേശീയതലത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കും. സൂര്യ കൃഷ്ണമൂർത്തി കലാസംവിധാനം നടത്തുന്ന 33 ദിവസത്തെ കലാമേളയിൽ രാജശ്രീ വാര്യർ, മേതിൽ ദേവിക, നീനാ പ്രസാദ്, ജാനകി രംഗരാജൻ, പ്രതീക്ഷാ കാശി, ജ്യോത്സന ജഗന്നാഥൻ, പ്രിയദർശിനി ഗോവിന്ദ്, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, പത്മപ്രിയ, മഞ്ജു ഭാർഗവി, പാരീസ് ലക്ഷ്മി, രചന നാരായണൻകുട്ടി, ഉത്തര ഉണ്ണി, രമേശ് നാരായണൻ, എം. ജയചന്ദ്രൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കും.